Skip to content

startcodein/coc

Folders and files

NameName
Last commit message
Last commit date

Latest commit

 

History

7 Commits
 
 
 
 

Repository files navigation

എങ്ങിനെയാണ് സമര്‍ത്ഥമായ ചോദ്യം ചോദിക്കുക?

ചോദ്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തുക

സഹായം അന്വേഷിക്കുന്നതിന് മുമ്പ് സംശയത്തെക്കുറിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമായ ഉത്തരങ്ങള്‍ കണ്ടെത്തി വായിക്കുക. നിങ്ങളുടെ അന്വേഷണത്തില്‍ ഉത്തരം കണ്ടെത്താനായില്ലെങ്കിലും നിങ്ങളെ സഹായിക്കുന്നയാളുടെ സമയം ലാഭിക്കാനെങ്കിലും അതുവഴി സാധിക്കും. അതുപോലെ നിങ്ങളുടെ ചോദ്യത്തെ കൂടുതല്‍ വ്യക്തമായും വിവേകപരമായും ചോദിക്കാന്‍ ഈ അന്വേഷണം നിങ്ങളെ പ്രാപ്തമാക്കും.

  • ടൂടോറിയലുകള്‍ നോക്കുക
  • ഇന്റര്‍നെറ്റില്‍ തിരയുക
  • ചോദ്യോത്തരങ്ങള്‍ ലഭിക്കുന്ന വെബ്സൈറ്റുകളിലും ഫോറങ്ങളിലും ഉത്തരങ്ങള്‍ നോക്കുക
  • ഡോക്യുമെന്റേഷന്‍ കണ്ടെത്തി വായിക്കുക

കൃത്യമായ ആളുകളോട് ചോദിക്കുക

ഒരു വിഷയത്തില്‍ ചോദ്യം ഉന്നയിക്കുമ്പോള്‍ അത് ചോദിക്കേണ്ട ഗ്രൂപ്പിനെയും വ്യക്തിയെയും തിരഞ്ഞെടുക്കല്‍ വളരെ പ്രധാനമാണ്. നിങ്ങളുടെ പ്രശ്നത്തിന്റെ ബുദ്ധിമുട്ടും അത് കൈകാര്യം ചെയ്യാന്‍ ചോദിക്കപ്പെടുന്ന ആള്‍ക്കുള്ള കഴിവും പരിഗണിക്കണം.

ചോദിക്കട്ടേ എന്ന് ചോദിക്കരുത്.

നിങ്ങളുടെ ചോദ്യം വ്യക്തമായും വളച്ചുകെട്ടില്ലാതെയും ചോദിക്കുക. ഈ ചോദ്യം ചോദിക്കാമോ എന്നോര്‍ത്ത് വ്യാകുലപ്പെടരുത്. ഏന്ത് ചോദ്യവും സ്വാഗതം ചെയ്യുന്നു. പക്ഷേ നിങ്ങളുടെ ചോദ്യം മറ്റ് ഗ്രൂപ്പുകളിലാണ് യോജിക്കുന്നതെങ്കില്‍ അങ്ങോട്ട് നയിക്കുന്നതായിരിക്കും.

എല്ലാവരോടും ചോദിക്കുക

ഒരു ചോദ്യം ഒരാളോട് മാത്രം ചോദിക്കുന്നത് ഒരു നല്ല ആശയമല്ല. ഒരു പക്ഷേ അയാള്‍ മുമ്പ് നിങ്ങളെ സഹായിച്ചിട്ടുണ്ടെങ്കില്‍ കൂടി. ഒരാളോട് നേരിട്ടുള്ള ചോദ്യത്തിന് തുറന്ന ചോദ്യത്തേക്കാള്‍ ഉത്തരം ലഭിക്കാനുള്ള സാധ്യത കുറവാണ്

തിരക്ക് പിടിച്ച സമയത്ത് ചോദിക്കാതിരിക്കുക

ഗ്രൂപ്പ് ചില സമയത്ത് ചോദ്യങ്ങള്‍ കൊണ്ടോ ചാറ്റുകള്‍ കൊണ്ടോ തിരക്ക് പിടിച്ച സമയമായിരിക്കും. സഹായിക്കാന്‍ കഴിയുന്നവരുടെ ശ്രദ്ധ കിട്ടുന്ന സമയത്ത് ചോദ്യങ്ങള്‍ ചോദിക്കുക.

ചോദ്യങ്ങള്‍ വ്യക്തമാക്കുക

നിങ്ങളുടെ ചോദ്യം വ്യക്തമായും പ്രശ്നം എന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്ന തരത്തിലും എഴുതാന്‍ ശ്രമിക്കുക. പ്രോഗ്രാം വെര്‍ഷന്‍, ഉപയോഗിക്കുന്ന സിസ്റ്റത്തിന്റെ വിവരങ്ങള്‍ എല്ലാം ഇവയില്‍ ഉള്‍പ്പെടും. കോഡ് ഷെയര്‍ ചെയ്യാനായി nopaste ഉപയോഗിക്കുക.

ആവശ്യം ചേര്‍ക്കുക

നിങ്ങളുടെ ചോദ്യത്തിന്റെ കാരണവും ഉത്തരത്തില്‍ നിങ്ങള്‍ക്ക് എന്ത് ലഭിക്കണമെന്നും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നവര്‍ക്ക് കൃത്യമായ പരിഹാരം നല്‍കാന്‍ സഹായിക്കും.

ക്ഷമയുള്ളവരാവുക

ഉത്തരം ലഭിക്കാന്‍ അല്പം കാത്തുനില്‍ക്കാന്‍ തയ്യാറാവുക. എല്ലാ ഗ്രൂപ്പംഗങ്ങളും എല്ലാസമയത്തും ലഭ്യാമായെന്നുവരില്ല. പക്ഷേ അവര്‍ക്ക് കഴിയുന്ന തരത്തില്‍ അവര്‍ പ്രതികരിക്കും. പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ Thank You പറയുന്നത് നിങ്ങളെക്കുറിച്ച് നല്ല മതിപ്പ് തോന്നാനും നിങ്ങളുടെ പ്രശ്നം പരിഹരിച്ചതില്‍ അവര്‍ക്ക് സന്തോഷം പ്രദാനം ചെയ്യാനും സഹായകരമാകും,

പഠിച്ചുകൊണ്ടേയിരിക്കുക. എല്ലാ അതികായന്‍മാരും ആദ്യം തുടക്കക്കാരായിരുന്നു

About

No description, website, or topics provided.

Resources

Stars

Watchers

Forks

Releases

No releases published

Packages

No packages published